ന്യൂഡൽഹി : രാജ്യമെമ്പാടും ഇൻഡിഗോ എയർലൈൻസിന്റെ സർവിസുകൾ മുടങ്ങുന്നത് തുടരുന്നു. ഇൻഡിഗോയുടെ 175ഓളം സർവിസുകൾ . വിമാനത്താവളങ്ങളിൽ പലയിടത്തും യാത്രക്കാർ ബഹളംവച്ച് പ്രതിഷേധിച്ചു. ഡിജിസിഎയുടെ പുതിയ ചട്ടങ്ങൾ നടപ്പാക്കിയതിനെ തുടർന്ന് ഇൻഡിഗോയിലുണ്ടായ പൈലറ്റ് ക്ഷാമമാണ് സർവീസുകൾ മുടങ്ങാൻ പ്രധാന കാരണമായത്.
ഇതിനൊപ്പം വിമാനക്കമ്പനികളുടെ ചെക്ക്–ഇൻ സംവിധാനത്തിലെ തകരാറും ഉത്തരേന്ത്യയിലെ ശൈത്യം മൂലമുള്ള ഷെഡ്യൂൾ മാറ്റവും ഉൾപ്പെടെയുള്ള കാരണങ്ങൾ വിമാന സർവിസുകളെ സാരമായി ബാധിച്ചു. ഇന്നലെ ഇൻഡിഗോയുടെ മാത്രം 200 സർവിസുകൾ റദ്ദാക്കിയിരുന്നു.



