2026 ജനുവരിയിൽ കുവൈത്തുകാർക്ക് ലഭിക്കാനൊരുങ്ങുന്നത് ആറ് പൊതു അവധികൾ ദിവസങ്ങൾ. പുതുവർഷാഘോഷങ്ങൾക്കും പ്രധാനപ്പെട്ട മതപരമായ ചടങ്ങായ ഇസ്‌റാഅ്, മിഅ്‌റാജ് തുടങ്ങിയവയ്ക്ക് വേണ്ടിയാണ് അവധി ദിവസങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. കുവൈത്തുകാർക്കും പ്രവാസികൾക്കും വിശ്രമത്തിനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും മറ്റ് സാമൂഹിക പ്രവർത്തനങ്ങൾക്കും ഈ അവധി ദിവസങ്ങൾ ഉപയോഗിക്കാം.
കുവൈത്തിൽ പുതുവത്സര അവധി ജനുവരി ഒന്ന് വ്യാഴാഴ്ച മുതൽ ജനുവരി മൂന്ന് ശനിയാഴ്ച വരെയാണ്. ജനുവരി നാലാം തിയതി ഞായറാഴ്ച പ്രവർത്തി ദിവസമായിരിക്കും. രാജ്യത്ത് പുതുവത്സരാഘോഷങ്ങൾക്ക് മതിയായ സമയം ഉറപ്പാക്കുവാനാണ് ഈ ദിവസങ്ങളിൽ അവധി ലക്ഷ്യമിടുന്നത്.
ജനുവരി 16 വെള്ളിയാഴ്ചയാണ് ഇസ്‌റാഅ്, മിഅ്‌റാജ് അവധി ലഭിക്കുക. കുവൈത്തിൽ ഇപ്പോൾ തന്നെ വെള്ളിയാഴ്ച പൊതു അവധി ദിവസമാണ്. ഈ ദിവസത്തിൽ മതപരമായ ചടങ്ങ് വന്നതിനാൽ സർക്കാർ അവധി ജനുവരി 17, 18 തിയതികളിലേക്ക് നീട്ടി നൽകിയിട്ടുണ്ട്. പിന്നാലെ ജനുവരി 19 തിങ്കളാഴ്ച സാധാരണ പ്രവർത്തി ദിവസം ആരംഭിക്കും. അവധി ദിവസങ്ങൾ നേരത്തെ പ്രഖ്യാപിച്ചിരിക്കുന്നത് കുടുംബങ്ങൾക്കുൾപ്പെടെ ആവശ്യമായ വിനോദ പദ്ധതികൾ ക്രമീകരിക്കാൻ സാധിക്കും.



