തദ്ദേശതെരഞ്ഞെടുപ്പ് പര്യടനത്തിനിടെ മാധ്യമപ്രവര്‍ത്തകരുമായി സംവാദത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രാവിലെ 11 മണിക്ക് എറണാകുളം പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് മാധ്യമപ്രവര്‍ത്തകരുമായുള്ള മീറ്റ് ദ പ്രസ് സംവാദം. തൃശൂര്‍, കോഴിക്കോട് അടക്കമുള്ള ജില്ലകളിലും സംവാദ പരിപാടികള്‍ സംഘടിപ്പിക്കും. കിഫ്ബി മസാല ബോണ്ട് കേസിലെ ഇഡിയുടെ കാരണം കാണിക്കല്‍ നോട്ടീസ്, പി എം ശ്രീ വിവാദം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ് അടക്കമുള്ള വിഷയങ്ങളിലെ ചോദ്യങ്ങള്‍ക്ക് സംവാദ പരിപാടിയില്‍ മുഖ്യമന്ത്രി മറുപടി പറയും



