ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് കൂടുതൽ ശക്തമായി ഇന്ത്യൻ സേനയ്ക്ക് പ്രതികരിക്കാൻ കഴിയുമായിരുന്നെന്നും എന്നാൽ സംയമനം പാലിച്ചുള്ള പ്രതികരണം ബോധപൂർവ്വം തിരഞ്ഞെടുക്കുകയായിരുന്നെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ആവശ്യമായ നടപടികൾ മാത്രമാണ് സൈന്യത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും രാജ്‌നാഥ് സിങ് വിശദീകരിച്ചു.
ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) പൂര്‍ത്തിയാക്കിയ രാജ്യത്തുടനീളമുള്ള 125 അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് ലഡാക്കില്‍ സംസാരിക്കവേയാണു സൈന്യത്തെ പ്രതിരോധമന്ത്രി പ്രശംസിച്ചത്. ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് സുരക്ഷാ സേനകളും, പ്രാദേശിക ഭരണകൂടങ്ങളും, അതിർത്തി നിവാസികളും തമ്മിലുള്ള ഏകോപനത്തെയും മന്ത്രി പ്രശംസിച്ചു.



