ന്യൂഡൽഹി: വ്യോമയാനമേഖലയിൽ ഇൻഡിഗോയുടെ കുത്തക അനുവദിക്കില്ലെന്ന് വ്യോമയാന മന്ത്രി കെ.റാം മോഹൻ നായിഡു. കമ്പനിയുടെ ശൈത്യകാല ഷെഡ്യൂളിൽ മാറ്റങ്ങളുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഇൻഡിഗോയുടെ റൂട്ടുകളിൽ നിയന്ത്രണം ഏർപ്പെടുത്തും. ആ റൂട്ടുകൾ മറ്റ് കമ്പനികൾക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു.നിലവിൽ 2200 ഫ്ലൈറ്റുകളാണ് ഇൻഡിഗോ ഓപ്പറേറ്റ് ചെയ്യുന്നത്. ഇതിൽ നിയന്ത്രണമുണ്ടാകുമെന്ന് നായിഡു ദൂരദർശനോട് പറഞ്ഞു. ഇതുവരെ റീഫണ്ടായി ഇൻഡിഗോ 745 കോടി രൂപ നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 7,30,655 റദ്ദാക്കിയ പി.എൻ.ആറിനാണ് റീഫണ്ട് നൽകിയത്.
വ്യോമയാനമേഖലയിൽ ഇൻഡിഗോയുടെ കുത്തക അനുവദിക്കില്ലെന്ന് വ്യോമയാന മന്ത്രി
RELATED ARTICLES



