കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ എറണാകുളത്ത് അഭിഭാഷകനുമായി ചർച്ച നടത്തി. അഡ്വ.എസ്.രാജീവിൻ്റെ വടക്കൻ പറവൂരിലെ വീട്ടിലെത്തിയാണ് കണ്ടത്. ഇന്നലെ രാത്രി ആയിരുന്നു കൂടിക്കാഴ്ച. രാഹുലിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ ഹാജരാകുന്നത് എസ്.രാജീവാണ്.
ബലാത്സംഗ കേസിൽ 15 ദിവസമായി ഒളിവിൽ കഴിഞ്ഞ രാഹുൽ ഇന്നലെ പാലക്കാട് വോട്ടുചെയ്യാനെത്തിയിരുന്നു. കുന്നത്തൂർമേട് സെന്‍റ് സെബാസ്റ്റ്യൻ സ്കൂളിലാണ് രാഹുൽ വോട്ട് ചെയ്തത് . വൈകിട്ട് അഞ്ച് മണിയോടെ എംഎൽഎ ബോർഡ് വെച്ച കാറിലാണ് രാഹുൽ എത്തിയത്.



