തിരുവനന്തപുരം: തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി ആർ.ശ്രീലേഖ പുറത്തുവിട്ട പ്രീപോൾ സർവേ ഫലം നിർമിച്ചത് ബിജെപി ഓഫീസിൽ . സർവേ ഫലം പ്രചരിപ്പിച്ചതിന്റെ സ്ക്രീൻഷോട്ട് മീഡിയവണിന് ലഭിച്ചു. തെരഞ്ഞെടുപ്പ് ദിനം വ്യാപകമായി സർവേ ഫലം പ്രചരിപ്പിച്ചു. ശ്രീലേഖ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തതും ഇതേ കാര്‍ഡാണ്.
പ്രീ പോൾ സർവേ ഫലം പരസ്യപ്പെടുത്തിയ സംഭവത്തില്‍ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തിരുന്നു. . മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടലംഘനത്തിൽ ഇടപെടുകയായിരുന്നു . സൈബർ പൊലീസിനോട് റിപ്പോർട്ട് നൽകാനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എച്ച്.ഷാജഹാൻ ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടലിന് പിന്നാലെ ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കുകയായിരുന്നു.
തിരുവനന്തപുരം കോർപറേഷനിലെ ശാസ്തമംഗലം വാർഡിൽ സ്ഥാനാർഥിയാണ് ആർ.ശ്രീലേഖ. പ്രീ പോൾ സർവേ പ്രസിദ്ധീകരിക്കാൻ പാടില്ല എന്ന സുപ്രിംകോടതിയുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും മാർഗനിർദേശം നിലനിൽക്കെയാണ് ശ്രീലേഖയുടെ നടപടി വിവാദമായത്. ബിജെപിയ്ക്ക് തിരുവനന്തപുരം കോർപറേഷനിൽ ഭൂരിപക്ഷമുണ്ടാകും എൽഡിഎഫ് പിന്നോട്ട് പോകുമെന്നുള്ള ഒരു സ്വകാര്യ സർവേയാണ് ശ്രീലേഖ പങ്കുവെച്ചത്. ജനഹിതം ഇങ്ങനെയാകട്ടെ എന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റ്



