വടക്കുകിഴക്കൻ ജപ്പാനിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ചെറിയ സുനാമിത്തിരകൾക്ക് കാരണമായി. കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. തിങ്കളാഴ്ച ഇതേ മേഖലയിലാണ് 7.5 തീവ്രതയിലുള്ള ഭൂചലനം റിപ്പോർട്ട് ചെയ്തത്.
ജപ്പാൻ കാലാവസ്ഥാ ഏജൻസി നൽകുന്ന വിവരം അനുസരിച്ച്, വെള്ളിയാഴ്ച രാവിലെ 11.44നാണ് ജപ്പാനിലെ പ്രധാന ദ്വീപായ ഹോൺഷുവിന്റെ വടക്കുള്ള അമോറി പ്രവിശ്യയുടെ കിഴക്കൻ തീരത്ത്, 20 കിലോമീറ്റർ (12.4 മൈൽ) ആഴത്തില്‍ ഭൂചലനം ഉണ്ടായത്. ഏജൻസി സൂനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും രണ്ട് മണിക്കൂറിന് ശേഷം അത് പിൻവലിച്ചു. ഹൊക്കൈഡോ, അമോറി പ്രവിശ്യകളിൽ ചെറിയ തിരമാലകൾ രൂപപ്പെട്ടെങ്കിലും ഗുരുതരമായ നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല



