ഒമാനില്‍ ഈ മാസം ഇരുപത് വരെ മഴക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ്. മിക്ക ഗവര്‍ണറേറ്റുകളിലും മഴയുണ്ടാകുമെന്നാണ് അറിയിപ്പ്. ന്യൂനമര്‍ദ്ദത്തിന്റെ ഫലമായാണ് മഴ ശക്തമാകുന്നതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നാളെ മുസന്ദം ഗവര്‍ണറേറ്റിലാണ് ഏറ്റവും കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത്.
ബുറൈമി, നോര്‍ത്ത് ബാത്തിന, സൗത്ത് ബാത്തിന എന്നിവിടങ്ങളിലും മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച മുതല്‍ വ്യാഴം വരെയുളള ദിവസങ്ങളില്‍ മുസന്ദം, ബുറൈമി, നോര്‍ത്ത് ബാത്തിന, സൗത്ത് ബാത്തിന എന്നിവിടങ്ങളില്‍ മഴ ഉണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വാദികളിലും, താഴ്വരകളിലും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും, ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും, മഴ സമയത്ത് വാദികള്‍ മുറിച്ചുകടക്കുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വാഹനമോടിക്കുന്നവര്‍ക്കും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.



