Sunday, December 14, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എ ഉടൻ ചോദ്യം ചെയ്യില്ല.

ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എ ഉടൻ ചോദ്യം ചെയ്യില്ല.

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എ ഉടൻ ചോദ്യം ചെയ്യില്ല. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം രാഹുലിന് നോട്ടീസ് നൽകില്ല. രാഹുലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഹൈക്കോടതിയെ അറിയിക്കും. മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം പരിഗണനയിലിരിക്കെ ചോദ്യം ചെയ്യാൻ വിളിച്ച് വരുത്തുന്നത് തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ. മാസത്തിൽ രണ്ട് തിങ്കളാഴ്ചകളിൽ എസ്ഐടിക്ക് മുന്നിൽ ഹാജരാകാനാണ് കോടതി നിർദേശം.

23കാരിയെ പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ രാഹുലിന് ഉപാധികളോടെ കഴിഞ്ഞദിവസം കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. സാക്ഷിക്കളെ സ്വാധീനിക്കാൻ ശ്രമിക്കരുത് എന്നതടക്കമുള്ള ഉപാധികളോടെയായിരുന്നു ജാമ്യം നൽകിയത്. ബലാത്സംഗ കേസിൽ 15 ദിവസമായി ഒളിവിൽ കഴിഞ്ഞ രാഹുൽ പുറത്തിറങ്ങിയത് പാലക്കാട്ട് വോട്ടുചെയ്യാനായിരുന്നു.


രാഹുലിനെതിരെ ആദ്യം രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം നാളെയാണ് പരിഗണിക്കുന്നത്.അതിന്മുൻപ് പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണസംഘം. രാഹുൽ ഒളിവിൽ കഴിഞ്ഞത് എട്ട് ഇടങ്ങളിൽ ആണെന്നുള്ള വിവരം ലഭിച്ചു. വില്ലകളിലും ഫാം ഹൗസുകളിലും റിസോർട്ടുകളിലും ആയിരുന്നു താമസം. പ്രാദേശിക യൂത്ത് കോൺഗ്രസ് നേതാക്കളുടെ സഹായവും രാഹുലിന് ലഭിച്ചു. മുൻകൂർ ജാമ്യം തള്ളിയാൽ ഉടൻ രാഹുൽ വീണ്ടും ഒളിവിൽ പോകാനുള്ള സാധ്യതയും അന്വേഷണസംഘം തള്ളിക്കളയുന്നില്ല.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments