Sunday, December 14, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവിമർശനങ്ങൾക്ക് മറുപടിയുമായി ആര്യാ രാജേന്ദ്രൻ

വിമർശനങ്ങൾക്ക് മറുപടിയുമായി ആര്യാ രാജേന്ദ്രൻ

തിരുവനന്തപുരം: വിമർശനങ്ങൾക്ക് മറുപടിയുമായി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. ഒരിഞ്ച് പിന്നോട്ടില്ലെന്നാണ് തോൽവിക്ക് ശേഷമുള്ള ആര്യയുടെ സോഷ്യൽ മീഡിയ പ്രതികരണം.

‘Not an inch back’ എന്നെഴുതിയ വാട്ട്സാപ്പ് സ്റ്റാറ്റസാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. തിരുവനന്തപുരം കോർപറേഷനിലെ തോൽവിക്ക് പിന്നാലെ ആര്യയ്ക്കെതിരെ വലിയ വിമർശനമാണ് ഇടത് അണികളിൽ നിന്നുതന്നെ ഉണ്ടായത്. ആര്യക്ക് നന്ദി പറഞ്ഞ് ബിജെപി പ്രവർത്തകരും പോസ്റ്റുമായി എത്തി. ഇതിനാണ് ആര്യയുടെ മറുപടി.

കൗൺസിലർ ഗായത്രി ബാബു ആര്യയെ വിമർശിച്ച് ഇന്നലെ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. പേര് പരാമർശിക്കാതെയായിരുന്നു ആര്യക്കെതിരായ വിമർശനം. ആര്യ രാജേന്ദ്രന്റെ കൗൺസിലിലെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിരുന്നു ഗായത്രി ബാബു. സിപിഎം നേതാവ് വഞ്ചിയൂർ ബാബുവിൻ്റെ മകളാണ് ​ഗായത്രി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments