Monday, December 15, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅടുത്ത തെരഞ്ഞെടുപ്പിനെ നേരിടുക ഇതിലും ശക്തമായ യുഡിഎഫായിരിക്കുമെന്ന് വി ഡി സതീശന്‍

അടുത്ത തെരഞ്ഞെടുപ്പിനെ നേരിടുക ഇതിലും ശക്തമായ യുഡിഎഫായിരിക്കുമെന്ന് വി ഡി സതീശന്‍

കോട്ടയം: അടുത്ത തെരഞ്ഞെടുപ്പിനെ നേരിടുക ഇതിലും ശക്തമായ യുഡിഎഫായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഈ തെരഞ്ഞെടുപ്പില്‍ വിജയിച്ചതുകൊണ്ട് എല്ലാമായി എന്ന് വിചാരിക്കുന്നില്ലെന്നും അടുത്ത തെരഞ്ഞെടുപ്പ് വിജയിക്കാന്‍ ഇതിലും കഠിനാധ്വാനം ആവശ്യമാണെന്നും വി ഡി സതീശന്‍ പറഞ്ഞു. മുന്നണിയുടെ അടിത്തറ ശക്തമായിരിക്കുമെന്നും അതില്‍ ചിലപ്പോള്‍ എല്‍ഡിഎഫിന്റെയും എന്‍ഡിഎയുടെയും വരെ ഘടകകക്ഷികള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ മാണിയെ പിന്നാലെ നടന്ന് ക്ഷണിക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകന്റെ പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

‘ഞങ്ങള്‍ ആരെയും പിന്നാലെ നടക്കുകയോ ക്ഷണിക്കുകയോ ഒന്നും ചെയ്തിട്ടില്ല. അങ്ങനെ ആരും അഭിപ്രായപ്രകടനം നടത്തേണ്ടതുമില്ല. കോണ്‍ഗ്രസിലേക്ക് ഒരാളെ കൊണ്ടുവരാന്‍ തീരുമാനിക്കേണ്ടത് കെപിസിസിയാണ്. യുഡിഎഫിലേക്ക് കൊണ്ടുവരണമെങ്കില്‍ തീരുമാനിക്കേണ്ടത് യുഡിഎഫാണ്. അതൊക്കെ അതിന്റേതായ ഉചിതമായ സമയത്ത് തീരുമാനമെടുക്കാന്‍ നല്ല നേതൃത്വമുണ്ട്. ഇപ്പോള്‍ ഉറപ്പുനല്‍കാന്‍ കഴിയുന്നത്, ഇതിലും ശക്തമായ യുഡിഎഫായിരിക്കും അടുത്ത തെരഞ്ഞെടുപ്പിനെ നേരിടുക എന്നാണ്. ഈ തെരഞ്ഞെടുപ്പില്‍ വിജയിച്ചു എന്നോര്‍ത്ത് എല്ലാമായി എന്ന് വിചാരിക്കുന്നില്ല. അടുത്ത തെരഞ്ഞെടുപ്പ് വിജയിക്കാന്‍ ഇതിലും കഠിനാധ്വാനം ആവശ്യമാണ്. ആഗ്രഹിക്കുന്ന സീറ്റിലെത്തിക്കാന്‍ നല്ല കഠിനാധ്വാനം വേണം. മുന്നണിയുടെ അടിത്തറ ശക്തമായിരിക്കും. വിപുലീകരിക്കപ്പെടും. അതില്‍ ചിലപ്പോള്‍ എല്‍ഡിഎഫിലെയും എന്‍ഡിഎയിലെയുമൊക്കെ ഘടകകക്ഷികളുണ്ടാകും. ഇതിലൊന്നും പെടാത്തവരുണ്ടാകും. കാത്തിരുന്ന് കാണാം. ഇപ്പോഴെ ഇതെല്ലാം പറഞ്ഞാല്‍ സസ്പെന്‍സ് പോകില്ലേ’: വി ഡി സതീശന്‍ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച രാഷ്ട്രീയവിജയം കോട്ടയം ജില്ലയിലേതാണെന്നും കോട്ടയം ജില്ലയിലെ ജനങ്ങളോട് നന്ദി പറയുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു. യുഡിഎഫിന്റെ അടിത്തറ അടുത്ത തെരഞ്ഞെടുപ്പാകുമ്പേഴും വിപുലീകരിക്കുമെന്നും യുഡിഎഫ് കുറേ രാഷ്ട്രീയ പാര്‍ട്ടികളുടെ ഒരു മുന്നണി മാത്രമല്ല, വലിയൊരു പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോമാണെന്നും വി ഡി പറഞ്ഞു. ഒരുപാട് വിഭാഗം ജനങ്ങളെ ഉള്‍ക്കൊളളുന്ന വിശാലമായ പ്ലാറ്റ്‌ഫോമാണ് യുഡിഎഫെന്നും കുറേക്കൂടെ ശക്തമായ യുഡിഎഫായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments