ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ യുഎഇ ദിര്‍ഹത്തിന്റെ മൂല്യം റെക്കോര്‍ഡ് നിരക്കിലെത്തി. ദിര്‍ഹത്തിന്റെ വര്‍ദ്ധിച്ച് മൂല്യം നാട്ടിലേക്ക് പണമയക്കുന്ന തിരക്കിലാണ് പ്രവാസികള്‍. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രൂപയുടെ മൂല്യം ഇന്ന് വീണ്ടും ഉയര്‍ന്നു.
നാട്ടിലേക്ക് പണമയക്കാന്‍ ഏറ്റവും നല്ല സമയമായാണ് പ്രവാസികള്‍ ഇതിനെ കാണുന്നത്. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ കഴിഞ്ഞ കുറൈ ദിവസങ്ങളായി യുഎഇ ദിര്‍ഹത്തിന് ഉയര്‍ന്ന മൂല്യമാണ് ലഭിക്കുന്നത്. ഇന്നലത്തെ നിരക്കായ 24 രൂപ 51 പൈസയായിരുന്നു രാവിലത്തെ നിരക്കെങ്കില്‍ വൈകുന്നേരം അത് 24.62 ലേക്ക് ഉയര്‍ന്നു.



