ന്യൂഡൽഹി : വായുവിന്‍റെ ഗുണനിലവാരം മോശമായതിനു പിന്നാലെ ഡൽഹിയിലെ എല്ലാ സ്കൂളുകളിലും അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ ക്ലാസുകൾ പൂർണമായും ഓൺലൈനാക്കി മാറ്റി സർക്കാർ ഉത്തരവ്. അന്തരീക്ഷ മലിനീകരണം ഗുരുതരം എന്ന വിഭാഗത്തിൽ തുടരുന്ന സാഹചര്യത്തിലാണ് ആരോഗ്യപരമായ ആശങ്കകൾ കണക്കിലെടുത്ത് സർക്കാർ തീരുമാനം.
നേരത്തെ സ്കൂളുകൾക്ക് ഓൺലൈൻ, ഓഫ്‌ലൈൻ ഓപ്ഷനുകളോടെ ഹൈബ്രിഡ് മോഡിൽ ക്ലാസുകൾ നടത്താൻ അനുമതി നൽകിയിരുന്നു. ആറാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കും പതിനൊന്നാം ക്ലാസ് വിദ്യാർഥികൾക്കും നിലവിലുള്ള ഉത്തരവ് അനുസരിച്ച് ഹൈബ്രിഡ് മോഡിൽ തന്നെ ക്ലാസുകൾ തുടരും. പരിഷ്കരിച്ച ഈ ക്രമീകരണം അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ നിലനിൽക്കും.



