പാലക്കാട്: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തില്‍ വോട്ടു ചേർത്ത ബിജെപി നേതാക്കളും പ്രവർത്തകരും എസ് ഐ ആർ വന്നതോടെ തൃശൂരില്‍ നിന്ന് വോട്ടു മാറ്റി. എസ് ഐആറിന്റെ പുറത്താക്കല്‍ പട്ടിക വന്നതോടെയാണ് ഇത് വ്യക്തമായത്.
കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂരിൽ വോട്ട് നിലനിർത്തിയെങ്കിലും കുടുംബം തൃശൂരിൽ നിന്നും വോട്ട് മാറ്റി. ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റായ ഉണ്ണികൃഷ്ണനും തൃശൂരിലെ വോട്ട് മാറ്റി. സുരേഷ് ഗോപിയുടെ ഭാര്യ രാധിക, മക്കളായ ഭാഗ്യ, ഗോകുൽ,ഭാഗ്യ, മാധവ് എന്നിവരുടെയെല്ലാം വോട്ടുകൾ തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് മാറ്റിയിട്ടുണ്ട്. സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിയുടെയും ഭാര്യയുടെയും വോട്ടുകൾ മാറ്റിയിട്ടുണ്ട്. ഇവര്‍ക്ക് രണ്ട് വോട്ടുള്ളത് വിവാദമായിരുന്നു. തൃത്താല സ്വദേശി ബിജെപി നേതാവ് ഉമാ മണികണ്ഠൻ , കാസര്‍കോടും തൃശൂരും വോട്ടുണ്ടായിരുന്ന ആദര്‍ശ് ഡി. എന്നിവരുടെയും വോട്ടുകളും മാറ്റിയിട്ടുണ്ട്.



