ദുബായ് : അവധി തുടങ്ങിയതോടെ വിമാന ടിക്കറ്റ് നിരക്കു വീണ്ടും കുതിച്ചുയർന്നു. ക്രിസ്മസ് അവധിക്കു നാട്ടിൽ പോയി മടങ്ങാൻ ഒരാൾക്ക് 2500 – 3000 ദിർഹമാണ് ചെലവ്. 61,000 – 74,100 രൂപ വരെ. 4 പേരുടെ കുടുംബമാണു യാത്ര ചെയ്യുന്നതെങ്കിൽ പോയി വരാൻ 2.5 ലക്ഷം മുതൽ 3 ലക്ഷം രൂപവരെ ചെലവു വരും. ഏറ്റവും ചെലവ് കുറഞ്ഞ ബജറ്റ് എയർ ലൈനുകളിലെ നിരക്കാണിത്. എമിറേറ്റ്സ് പോലെ വിദേശ കമ്പനികളുടെ വിമാനത്തിൽ നിരക്ക് ഇതിലും വർധിക്കും.
വിമാന ടിക്കറ്റ് നിരക്കു വർധന: പ്രതിസന്ധിയിലായി പ്രവാസികൾ
RELATED ARTICLES



