തിരുവനന്തപുരം: രാജ്യത്തുടനീളം ക്രൈസ്തവർ വേട്ടയാടപ്പെടുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ക്രിസ്മസിന് കേക്കുമായി നമ്മുടെ വീടുകളിൽ എത്തുന്നവരിൽ ചിലർ ആട്ടിൻ തോലിട്ട ചെന്നായ്ക്കളാണ്. അവരാണ് രാജ്യവ്യാപകമായി ക്രൈസ്തവരെ ആക്രമിക്കുന്നത്. സംഘപരിവാറിന്‍റെ ആക്രമണങ്ങളെ രാജ്യവ്യാപകമായി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ക്രിസ്മസ് ആഘോഷങ്ങൾക്കെതിരായ അക്രമം ദൗർഭാഗ്യകരമായ സംഭവമെന്ന് ക്ലീമിസ് ബാവ പറഞ്ഞു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നടക്കുന്നത്. ഇങ്ങനെ ചെയ്യുന്നവർ വെറുപ്പ് മാത്രമേ സമ്പാദിക്കുകയുള്ളൂവെന്നും ക്ലീമിസ് ബാവ കൂട്ടിച്ചേര്‍ത്തു.



