Thursday, December 25, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഇന്ന് ക്രിസ്മസ്

ഇന്ന് ക്രിസ്മസ്

തിരുപ്പിറവിയുടെ ഓർമ്മകൾ പുതുക്കി ക്രിസ്മസ് ആഘോഷം. പള്ളികളിൽ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾ നടന്നു. ആത്മീയതയുടെയും ആഘോഷത്തിന്റെയും ഈ ദിനത്തിൽ സന്മനസ്സുള്ളവർക്ക് സമാധാനമെന്ന സന്ദേശമാണ് നൽകുന്നത്.

കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ നടന്ന പാതിരാ കുർബാന ശുശ്രൂഷകൾക്ക് കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ്പ് ഡോ വർഗീസ് ചക്കാലക്കൽ നേതൃത്വം നൽകി. കോഴിക്കോട് രൂപതയെ അതിരൂപതയാക്കി ഉയർത്തപ്പെട്ട ശേഷമുള്ള ആദ്യ ക്രിസ്മസ് എന്ന പ്രത്യേകത കൂടി കോഴിക്കോട്ടെ വിശ്വാസികൾക്കുണ്ട്.

തിരുവനന്തപുരം പട്ടം സെൻറ് മേരീസ് കത്തീഡ്രലിൽ മലങ്കര കത്തോലിക്ക സഭ കർദിനാൾ മാർ ബസേലിയോസ് കാതോലിക്ക ബാവ ചടങ്ങുകൾക്ക് നേതൃത്വം നൽകി. പട്ടം സെന്റ് ജോസഫ് മെട്രോപൊളിറ്റൻ കത്തീഡ്രലിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ ആണ് ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചത്.

എറണാകുളം സീറോ മലബാർ സഭ ആസ്ഥാനത്ത് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. ക്രിസ്മസ് എന്നത് പുതിയ സാധ്യതകളുടെ തുടക്കമാണെന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്മസ് ആഘോഷങ്ങൾ തുടരുകയാണ്. വീടുകളിലും പള്ളികളിലും ആയി എല്ലാവരും ആഘോഷങ്ങളിൽ ഒന്നിക്കുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments