ഹ്യൂസ്റ്റൺ, ടെക്സാസ്: വേൾഡ് മലയാളി കൗൺസിൽ (WMC) പുതുവത്സരാഘോഷത്തിന്റെ ഭാഗമായി “സ്നേഹപൂർവ്വം 2026” എന്ന വേൾഡ് മലയാളി കൗൺസിൽ സംഗമം 2026 ജനുവരി 4-ാം തീയതി (ഞായർ), വൈകിട്ട് 5.00 മണിക്ക് സ്റ്റാഫോർഡ്, ടെക്സാസിലെ സ്റ്റാഫോർഡ് ബാങ്ക്വെറ്റ് ഹാളിൽ സംഘടിപ്പിക്കുന്നു.
മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ടിന് ഗ്ലോബൽ സിറ്റിസൺ അവാർഡ് സമ്മാനിക്കും. സമൂഹസേവന രംഗത്തെ അദ്ദേഹത്തിന്റെ ഉന്നത സംഭാവനകളെ ആദരിക്കുന്നതിനായാണ് ഈ പുരസ്കാരം.

വേൾഡ് മലയാളി കൗൺസിലിന്റെ ആഗോള നേതാക്കൾക്ക് പ്രത്യേക സ്വീകരണ ചടങ്ങും സംഘടിപ്പിക്കുന്നുണ്ട്. ഗ്ലോബൽ ചെയർ തോമസ് മൊട്ടക്കൽ, ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ഗ്ലോബൽ വൈസ് പ്രസിഡന്റ് ജെയിംസ് കൂടൽ, റീജിയൻ പ്രസിഡന്റ് ബ്ലെസൺ മണ്ണിൽ എന്നിവർക്കാണ് സ്വീകരണം.
പരിപാടിയുടെ മുഖ്യാതിഥി ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ. പി. ജോർജ് ആയിരിക്കും.
അതിഥികളായി സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, ഫോർട്ട് ബെൻഡ് കൗണ്ടി കോടതി ജഡ്ജി സുരേന്ദ്രൻ പട്ടേൽ ,
ക്യാപ്റ്റൻ മനു പൂപ്പാറയിൽ
എന്നിവർ പങ്കെടുക്കും.
RSVP & ബന്ധപ്പെടേണ്ടവർ:
അഡ്വ. ലാൽ എബ്രാഹം – ഹ്യൂസ്റ്റൺ പ്രൊവിൻസ് ചെയർ
📞 +1 (346) 228-9925
തോമസ് സ്റ്റീഫൻ – ഹ്യൂസ്റ്റൺ പ്രൊവിൻസ് പ്രസിഡന്റ്
📞 +1 (832) 274-9252
സമൂഹ നേതാക്കളെയും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും മലയാളി കുടുംബങ്ങളെയും ഒരുമിച്ചു ചേർത്തുകൊണ്ട് സൗഹൃദവും ഐക്യവും സംസ്കാര അഭിമാനവും നിറഞ്ഞ പുതുവത്സരാഘോഷമാണ് ഈ പരിപാടിയിലൂടെ വേൾഡ് മലയാളി കൗൺസിൽ ലക്ഷ്യമിടുന്നതെന്ന്
പ്രോഗ്രാം കമ്മിറ്റി
കൺവീനർമാരായ ബിജു ഇട്ടൻ ,ലക്ഷ്മി പീറ്റർ , ഹിമി ഹരിദാസ് എന്നിവർ അറിയിച്ചു



