Thursday, January 1, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നതിൽ കോൺഗ്രസിന് പേടിയില്ലെന്ന് കെ സി വേണുഗോപാൽ

അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നതിൽ കോൺഗ്രസിന് പേടിയില്ലെന്ന് കെ സി വേണുഗോപാൽ

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നതിൽ കോൺഗ്രസിന് പേടിയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ പോകുന്നത് എല്ലാവരും അറിഞ്ഞു എന്നാൽ കടകംപള്ളി ചോദ്യം ചെയ്‌ത്‌ നാല് ദിവസം കഴിഞ്ഞപ്പോഴാണ് നമ്മൾ എല്ലാവരും അക്കാര്യം അറിഞ്ഞത്. ഈ കേസിൽ ഒരു ബന്ധവുമില്ലാത്തവരെ ചോദ്യം ചെയ്യുമ്പോൾ അത് ഉടൻ തന്നെ പുറത്തറിയിക്കുകയാണ് ചെയ്യുന്നതെന്നും ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നതെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.

തദ്ദേശ തിരഞ്ഞെടുപ്പിന് വേണ്ടിയാണ് കടകംപള്ളിയുടെ ചോദ്യം ചെയ്യൽ മാറ്റിവെച്ചത്. എസ്ഐടിയ്ക്ക് മേൽ സമ്മർദമുണ്ടെന്നതിന് തെളിവാണ് അന്വേഷണ രീതി. ഉദ്യോഗസ്ഥർക്ക് നെല്ലും പതിരും തിരിച്ചറിയാൻ നേരത്തെ കഴിഞ്ഞതാണ് എന്നിട്ടും ഓരോ ദിവസവും താമസിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു.
അന്വേഷണ രീതിയെക്കുറിച്ച് സംശയങ്ങളുണ്ട് ഹൈക്കോടതി നിയമിച്ച അന്വേഷണസംഘം ആണെങ്കിലും ഉദ്യോഗസ്ഥർ കേരള സർക്കാരിന്റേതാണ്. ഉദ്യോഗസ്ഥർക്ക് പരിമിതിയുണ്ട് ചോദ്യം ചെയ്യപ്പെടുന്നവർക്ക്
സൗകര്യമുള്ള തരത്തിലാണ് ചോദ്യം ചെയ്യുന്നത് കെ സി വേണുഗോപാൽ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments