ദില്ലി: മതിയായ സുരക്ഷയില്ലാതെ വിമാനം പറത്തിയതിന് എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്ക് നോട്ടീസ് നൽകി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ദില്ലി–ടോക്കിയോ, ടോക്കിയോ–ദില്ലി വിമാനങ്ങളുടെ നാല് പൈലറ്റുമാര്‍ക്കാണ് ഡിജിസിഎ നോട്ടീസ് നൽകിയത്. രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണം. പൈലറ്റുമാരുടെ മറുപടിക്ക് ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് ഡിജിസിഎ അറിയിച്ചു. എയർക്രാഫ്റ്റ് ഡിസ്പാച്ച്, മിനിമം എക്യുപ്‌മെന്റ് ലിസ്റ്റ് (എംഇഎൽ) പാലിക്കൽ, ഫ്ലൈറ്റ് ക്രൂ തീരുമാനമെടുക്കൽ എന്നിവയിൽ വീഴ്ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി എയർ ഇന്ത്യ AI-358, AI-357 വിമാനങ്ങളുടെ പൈലറ്റുമാർക്കാണ് ഡിജിസിഎ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്
മതിയായ സുരക്ഷയില്ലാതെ വിമാനം പറത്തിയതിന് എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്ക് നോട്ടീസ്
RELATED ARTICLES



