സേവ് ബോക്‌സ്’ ലേല ആപ്പുമായി ബന്ധപ്പെട്ട നിക്ഷേപ തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുമെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ജയസൂര്യ. ഇത് നുണ പ്രചരണമാണെന്നും ഇ.ഡി മൂന്നാം തവണ ചോദ്യം ചെയ്യാനായി സമൻസ് അയച്ചിട്ടില്ലെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല ഇതു മാധ്യമങ്ങൾ നുണ വിളമ്പുന്ന കാലമാണെന്നും പരസ്യവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കും മറ്റുമായി സമീപിക്കുന്നവർ നാളെ എന്തൊക്കെ തട്ടിപ്പുകൾ ഒപ്പിക്കുമെന്ന് ഊഹിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു.
നിക്ഷേപ തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുമെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ജയസൂര്യ
RELATED ARTICLES



