കുവൈത്തിലെ ജനത്തിരക്കേറിയ പൊതുസ്ഥലങ്ങളില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര മന്ത്രാലയം അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുള്‍ വഹാബ് അല്‍ വഹാബിന്റെ നേതൃത്വത്തില്‍ വിവിധ സുരക്ഷാ ചെക്ക്പോസ്റ്റുകള്‍, മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി.
ജനത്തിരക്കേറിയ ഇടങ്ങളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കാനും സുരക്ഷാ പഴുതുകള്‍ അടയ്ക്കാനും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. സുരക്ഷാ ഉദ്യോഗസ്ഥരുടെ അച്ചടക്കത്തെയും പ്രതിബദ്ധതയെയും പ്രശംസിച്ച അദ്ദേഹം പൗരന്മാരോടും പ്രവാസികളോടും മാന്യമായും ആദരവോടും കൂടി പെരുമാറണമെന്നും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും മുന്‍ഗണന നല്‍കിക്കൊണ്ട് വരും ദിവസങ്ങളിലും ഫീല്‍ഡ് ഇന്‍സ്‌പെക്ഷനുകള്‍ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.



