Wednesday, January 7, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsനിയമസഭാ തിരഞ്ഞെടുപ്പിൽ 85 സീറ്റുകളിൽ വിജയിക്കാൻ ആകുമെന്ന് കോൺഗ്രസ്

നിയമസഭാ തിരഞ്ഞെടുപ്പിൽ 85 സീറ്റുകളിൽ വിജയിക്കാൻ ആകുമെന്ന് കോൺഗ്രസ്

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കുറഞ്ഞത് 85 സീറ്റുകളിൽ വിജയിക്കാൻ ആകുമെന്ന് കോൺഗ്രസ്. ബത്തേരിയിൽ നടക്കുന്ന നേതൃ ക്യാമ്പിൽ മേഖലകളായി തിരിച്ച് നടന്ന വിലയിരുത്തലിലാണ് കുറഞ്ഞത് 85 സീറ്റിൽ വിജയിക്കാൻ ആകുമെന്ന് കണക്കാക്കിയത്.

കേരളത്തെ മൂന്ന് മേഖലകളായി തിരിച്ചു കൊണ്ടാണ് ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും വിജയസാധ്യത പരിശോധിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിലെയും തദ്ദേശ തിരഞ്ഞെടുപ്പിലെയും വോട്ടിംഗ് പ്രവണതകൾ കണക്കാക്കിയായിരുന്നു വിലയിരുത്തൽ. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും നല്ല മുന്നേറ്റം നടത്തി ഭരണം പിടിക്കാൻ ആകും എന്നാണ് വിലയിരുത്തൽ.|മലപ്പുറം, തൃശ്ശൂർ എറണാകുളം, പാലക്കാട്, ഇടുക്കി ജില്ലകൾ അടങ്ങുന്ന മധ്യകേരളത്തിലെ 60 നിയമസഭാ മണ്ഡലങ്ങളിൽ 43 സീറ്റുകളിൽ വിജയിക്കാൻ ആകുമെന്നാണ് കണക്ക്.

തെക്കൻ കേരളത്തിലെ 48 മണ്ഡലങ്ങളിൽ 24 ഇടങ്ങളിൽ ജയിക്കാൻ കഴിയും. വടക്കൻ കേരളത്തിലെ 32 മണ്ഡലങ്ങളിൽ 18 സീറ്റുകളിലാണ് കോൺഗ്രസ് വിജയമുറപ്പിക്കുന്നത്. ആകെയുള്ള 140 മണ്ഡലങ്ങളിൽ ഏറ്റവും കുറഞ്ഞത് 85 സീറ്റുകളിൽ വിജയിക്കാൻ കഴിയും എന്ന് കോൺഗ്രസ് കരുതുന്നു. കൊച്ചി മേയർ തെരഞ്ഞെടുപ്പിൽ കെപിസിസി മാർഗ്ഗനിർദ്ദേശങ്ങൾ കാറ്റിൽ പറത്തിയെന്ന് മേൽ സ്ഥാനത്തുനിന്ന് തഴയപ്പെട്ട ദീപ്തി മേരി വർഗീസ് പരാതിപ്പെട്ടു. മേൽ സ്ഥാനം നഷ്ടപ്പെട്ടതല്ല, തിരഞ്ഞെടുത്ത രീതിയിലാണ് താൻ വിമർശനം ഉന്നയിക്കുന്നത് എന്നും ദീപ്തി മധ്യമേഖലാ യോഗത്തിലെ ചർച്ചയിൽ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments