തിരുവനന്തപുരം: ശബരിമലയിൽ നിന്ന് നഷ്ടപ്പെട്ട സ്വർണ്ണം കണ്ടെത്തുന്നതിൽ പ്രത്യേക അന്വേഷണ സംഘം പരാജയപ്പെട്ടുവെന്നും അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടലുകൾ നടത്തുന്നുവെന്നും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
ശബരിമലയിൽ നിന്ന് മോഷ്ടിക്കപ്പെട്ട സ്വർണ്ണം എവിടെയാണെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം നൽകാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ജ്വല്ലറി ഉടമയായ ഗോവർദ്ധന്റെ കൈവശം ഉണ്ടായിരുന്ന 300 ഗ്രാം സ്വർണ്ണം മാത്രമല്ല അവിടെ നിന്ന് നഷ്ടപ്പെട്ടിരിക്കുന്നത്. ഈ സംഭവുമായി ബന്ധപ്പെട്ട് ഒരു പ്രവാസി വ്യവസായി ചില സൂചനകൾ നൽകിയിട്ടുണ്ടെന്നും, കൃത്യമായ അന്വേഷണം നടന്നാൽ മാത്രമേ ഇതിലെ യാഥാർത്ഥ്യങ്ങൾ പുറത്തുവരികയുള്ളൂ എന്നും ചെന്നിത്തല വ്യക്തമാക്കി.



