കൊച്ചി: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്കായി മൊഴി. അതിജീവിതക്ക് ഒരു പൊതി കൈമാറിയെന്ന് രണ്ടാംപ്രതി ജോബി ജോസഫ് അന്വേഷണ സംഘത്തിന് മൊഴി നൽകി. ‘പൊതിയിൽ എന്താണെന്ന് അറിയില്ലായിരുന്നു’. രാഹുലിന്റെയും അതിജീവിതയുടെയും സുഹൃത്താണ് പൊതി തന്നുവിട്ടത്.
ജോബിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ഗർഭഛിദ്രത്തിനുള്ള ഗുളിക കൈമാറിയത് ജോബിയെന്നായിരുന്നു അതിജീവിതയുടെ മൊഴി. ഫോൺ ഹാജരാക്കാൻ ജോബിക്ക് നോട്ടീസ് നൽകി. മുൻകൂർ ജാമ്യം ലഭിച്ച ശേഷമായിരുന്നു ചോദ്യം ചെയ്യൽ ചോദ്യം ചെയ്യലിനെത്തിയപ്പോൾ ഫോൺ കൊണ്ടുവന്നില്ല. ഫോൺ ഹാജരാക്കിയില്ലെങ്കിൽ ജാമ്യം റദ്ദാക്കാനുള്ള നടപടിയെടുക്കാൻ നീക്കം.
അതേസമയം രാഹുലിന്റെ അറസ്റ്റ് തടഞ്ഞ നടപടി ഈ മാസം 21 വരെ നീട്ടിയിരുന്നു. കേസിൽ അതിജീവിതയെ കക്ഷി ചേര്‍ക്കും. കക്ഷിചേരാനുള്ള അതിജീവിതയുടെ അപേക്ഷ കോടതി അംഗീകരിച്ചു. ജാമ്യാപേക്ഷയെ എതിർത്ത് അതിജീവിത മറുപടി സത്യവാങ്മൂലം നല്‍കും.



