Monday, January 12, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഫേസ്ബുക്ക് കുറിപ്പിലെ വരികള്‍ പ്രിന്റ് ചെയ്ത കപ്പ് പിടിച്ച ചിത്രം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ...

ഫേസ്ബുക്ക് കുറിപ്പിലെ വരികള്‍ പ്രിന്റ് ചെയ്ത കപ്പ് പിടിച്ച ചിത്രം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുഖ്യമന്ത്രി

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിക്ക് വ്യത്യസ്തമായ രീതിയില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ വിഷയത്തില്‍ താന്‍ നേരിട്ട മാനസിക പ്രശ്‌നങ്ങള്‍ വിശദീകരിച്ച് ആദ്യ പരാതിക്കാരി പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിലെ വരികള്‍ പ്രിന്റ് ചെയ്ത കപ്പ് പിടിച്ച മുഖ്യമന്ത്രിയുടെ ചിത്രങ്ങള്‍ വൈറലാകുകയാണ്. ലവ് യൂ ടു മൂണ്‍ ആന്‍ഡ് ബാക്ക് എന്നതാണ് കപ്പിലെ വാചകം. തങ്ങളില്‍ നിന്ന് ബലമായി പറിച്ച് മാറ്റപ്പെട്ട, ഭൂമിയില്‍ പിറക്കാതെ പോയ മാലാഖക്കുഞ്ഞുങ്ങളെക്കുറിച്ചുള്ള പോസ്റ്റിന് അവസാനമാണ് കുഞ്ഞിനെ അത്രത്തോളം സ്‌നേഹിക്കുന്നുവെന്ന് സൂചിപ്പിക്കാന്‍ അതിജീവിത ഈ വാക്യം ഉപയോഗിച്ചിരുന്നത്.

മുഖ്യമന്ത്രിയുടെ ചിത്രം വലിയ രീതിയില്‍ ശ്രദ്ധ നേടിയതിന് പിന്നാലെ അതിജീവിത ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു. ആ കപ്പിലെ വാചകങ്ങള്‍ക്ക് എന്റെ ഉള്ളിലെ അടര്‍ത്തി മാറ്റപ്പെട്ട ജീവന്റെ തുടിപ്പുണ്ടെന്നാണ് അതിജീവിതയുടെ പോസ്റ്റ്. രാഹുല്‍ തനിക്ക് മേല്‍ ഭ്രൂണഹത്യയ്ക്ക് നിര്‍ബന്ധിച്ചെന്ന് ഉള്‍പ്പെടെയായിരുന്നു യുവതിയുടെ പരാതി.

യുവതിയുടെ വൈകാരിക കുറിപ്പ് ഇങ്ങനെ:

പ്രിയപ്പെട്ട ദൈവമേ,

എല്ലാ വഞ്ചനകള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും വേദനകള്‍ക്കുമിടയിലും സ്വന്തം ബോധ്യങ്ങളിലൂന്നി മുന്നോട്ടുപോകാന്‍ ധൈര്യം നല്‍കിയ ദൈവത്തിന് നന്ദി.

എന്താണ് നടന്നതെന്ന് അങ്ങേക്കറിയാം. ഞങ്ങളുടെ ശരീരങ്ങള്‍ കടന്നാക്രമിക്കപ്പെട്ടപ്പോൾ, ഞങ്ങളുടെ കുഞ്ഞുങ്ങളെ ബലമായി ഞങ്ങളില്‍ നിന്ന് പറിച്ചെടുത്തപ്പോള്‍, നീ ഞങ്ങളെ കൈവിട്ടില്ല. ഞങ്ങളുടെ മാലാഖക്കുഞ്ഞുങ്ങള്‍ സ്വര്‍ഗത്തിലിരുന്ന് ഞങ്ങളോട് പൊറുക്കട്ടേ. പ്രത്യേകിച്ചും തെറ്റായ ഒരു മനുഷ്യനെ വിശ്വസിച്ചതിന്, അവരുടെ അച്ഛനാകാന്‍ ഒരിക്കലും യോഗ്യതയില്ലാത്ത ഒരുവനെ തിരഞ്ഞെടുത്തതിന് ഞങ്ങളോട് പൊറുക്കട്ടേ. ഭയമില്ലാതെ, ആക്രമണമില്ലാതെ, അവരെ സംരക്ഷിക്കാന്‍ കഴിയാതെ പോയ ലോകത്തില്‍ നിന്ന് ഒരുപാട് അകന്ന് അവരുടെ ആത്മാക്കള്‍ സമാധാനത്തോടെ വിശ്രമിക്കട്ടേ.

ഞങ്ങളുടെ കണ്ണീര്‍ സ്വര്‍ഗത്തെ തൊടുന്നുവെങ്കില്‍ ഞങ്ങളുടെ കുഞ്ഞുങ്ങളോട് ഒരു കാര്യം മാത്രം പറയുന്നു. നിങ്ങളുടെ അമ്മ നിങ്ങളെ ഒരിക്കലും മറക്കില്ല. നിങ്ങളുടെ നിലനില്‍പ്പും നിങ്ങളുടെ ആത്മാവും വിലയുള്ളവയാണ്. അമ്മമാര്‍ നിങ്ങളെ ഹൃദയത്തിലെടുത്ത് നടക്കും. കുഞ്ഞാറ്റേ, അമ്മ ഈ ലോകത്തോളം നിന്നെ സ്നേഹിക്കുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments