Tuesday, January 13, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകേരളത്തിൽ എയിംസ് വരുമെന്ന് ആവർത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

കേരളത്തിൽ എയിംസ് വരുമെന്ന് ആവർത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

കേരളത്തിൽ എയിംസ് വരുമെന്ന് ആവർത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അഞ്ച് ജില്ലകൾ നിർദ്ദേശിക്കാനാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. ഇപ്പോഴും രണ്ട് ജില്ലകളെ കേന്ദ്രീകരിച്ചാണ് ആവശ്യം. ആലപ്പുഴയ്ക്ക് അർഹത ഉണ്ട്.Close Playerആലപ്പുഴയിൽ സാധ്യമല്ലെങ്കിൽ പിന്നെ വരേണ്ടത് തൃശ്ശൂർ ആണ്.ആലപ്പുഴയിൽ അല്ലെങ്കിൽ എയിംസ് തൃശ്ശൂരിന് നൽകുന്നതാണ് നീതി. എന്തായാലും സംസ്ഥാനത്തിന് എയിംസ് ലഭിക്കും. പക്ഷേ എയിംസ് വരുന്നത് ചിലരെയെങ്കിലും ഭയപ്പെടുത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.നിലവിൽ രണ്ട് ജില്ലകളെ കേന്ദ്രീകരിച്ചാണ് ചർച്ചകൾ നടക്കുന്നത്.

എന്നാൽ, വികസന കാര്യങ്ങളിൽ അവഗണിക്കപ്പെട്ടു കിടക്കുന്ന ജില്ല എന്ന നിലയിൽ ആലപ്പുഴയ്ക്ക് എയിംസിനായി മുൻഗണന നൽകണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.Advertisementഎവിടെ സ്ഥാപിച്ചാലും സംസ്ഥാനത്തിന് അർഹമായ ഈ വലിയ മെഡിക്കൽ കേന്ദ്രം ലഭിക്കുമെന്നത് ഉറപ്പാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments