Thursday, January 15, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് സഞ്ചാരികളേയും വഹിച്ചുകൊണ്ടുള്ള സ്‌പേസ് എക്‌സ് ക്രൂ-11 പേടകം ഭൂമിയിലിറങ്ങി

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് സഞ്ചാരികളേയും വഹിച്ചുകൊണ്ടുള്ള സ്‌പേസ് എക്‌സ് ക്രൂ-11 പേടകം ഭൂമിയിലിറങ്ങി

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) നിന്ന് ബഹിരാകാശ സഞ്ചാരികളേയും വഹിച്ചുകൊണ്ടുള്ള സ്‌പേസ് എക്‌സ് ക്രൂ-11 പേടകം ഭൂമിയിലിറങ്ങി. കാലിഫോർണിയൻ തീരത്ത് കടലിലാണ് പേടകം സ്പ്ലാഷ് ഡൗൺ ചെയ്തത്.

ഐഎസ്എസ്സിന്റെ ചരിത്രത്തിലാദ്യമായാണ് സഞ്ചാരിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതിനെ തുടർന്ന് മുൻനിശ്ചയിച്ചതിലും നേരത്തേ ദൗത്യസംഘം ഭൂമിയിലേക്ക് മടങ്ങുന്നത്. നാല് പേരടങ്ങുന്ന സംഘമാണ് ഭൂമിയിലേക്ക് തിരിച്ചിറങ്ങിയത്. ഇവരേയും വഹിച്ചുകൊണ്ടുള്ള ക്രൂ-11 പേടകം വ്യാഴാഴ്ച പുലർച്ചെയാണ് നിലയത്തിൽ നിന്ന് വേർപെട്ട് ഭൂമിയിലേക്കുള്ള യാത്ര തുടങ്ങിയത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments