Thursday, January 15, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകോൺഗ്രസ് വിടുന്നു എന്നത് വ്യാജ പ്രചരണത്തിന് പിന്നിൽ സിപിഐഎം എന്ന് ഷാനിമോൾ ഉസ്മാൻ

കോൺഗ്രസ് വിടുന്നു എന്നത് വ്യാജ പ്രചരണത്തിന് പിന്നിൽ സിപിഐഎം എന്ന് ഷാനിമോൾ ഉസ്മാൻ

കോൺഗ്രസ് വിടുന്നു എന്നത് വ്യാജ പ്രചരണത്തിന് പിന്നിൽ സിപിഐഎം എന്നും പ്രചാരണം ദുരുദ്ദേശ്യപരമെന്നും ഷാനിമോൾ ഉസ്മാൻ. പ്രചാരണം നടത്തുന്നത് സിപിഐഎം സൈബർ പേജുകൾ. പതിനാറാം വയസിൽ കോൺഗ്രസിനെ കുറിച്ച് പഠിച്ച് രാഷ്ട്രീയത്തിൽ ഇറങ്ങിയ ആളാണ് താൻ.മരണം വരെ കോൺഗ്രസുകാരി ആയിരിക്കും. ആലപ്പുഴ എസ്പിക്ക് പരാതി നൽകി.

കമ്യൂണിസ്റ്റ് കേരളം അഡ്മിനെതിരെ ഡിജിപിക്ക് പരാതി നൽകിയതായും ഷാനിമോൾ ഉസ്മാൻ അറിയിച്ചു. പിതാവിന്റെ മരണാനന്തചടങ്ങുകളുമായി ബന്ധപ്പെട്ട് വീട്ടിൽ ആയിരുന്നുവെന്നും കമ്മ്യൂണിസ്റ്റ്‌ കേരള എന്നപേജിലാണ് പോസ്റ്റ്‌ കണ്ടതെന്നും ഷാനിമോൾ പറയുന്നു. അപമാനകരമായ പോസ്റ്റാണ്. ഒരടിസ്ഥാനവുമില്ല. മരണം വരെ കോൺഗ്രസ്‌ ആയിരിക്കുമെന്ന് വ്യക്തമാക്കിയ ഷാനിമോൾ സിപിഎം പ്രചരണം നടത്തുന്നത് അവരുടെ ഗതികേടാണെന്നും വിമർശിച്ചു.കമ്മ്യൂണിസ്റ്റ് കേരള ഫേസ്ബുക്ക് പേജിന്റെ അഡ്മിനെതിരെ കേസ് എടുക്കണമെന്ന് എസ്പിയോട് ആവശ്യപ്പെട്ടുവെന്നും അവർ വ്യക്തമാക്കി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments