തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയെ അപമാനിച്ച യൂത്ത് കോൺഗ്രസ് നേതാവ് ഫെനി നൈനാനെതിരെ കേസെടുത്ത് പൊലീസ്. പരാതിക്കാരിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശത്തോടെ രാഹുലും പരാതിക്കാരിയുമായുള്ള ചാറ്റ് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചതിനാണ് കേസ്.
പ്രത്യേക അന്വേഷണ സംഘം നൽകിയ പരാതിയിന്മേലാണ് കേസ്. മുൻപും ഫെനി രാഹുലിനെ ന്യായീകരിച്ച് രംഗത്ത് വന്നിട്ടുണ്ട്. രാഹുലിന്റെ അറസ്റ്റിനാസ്പദമായ പരാതി നൽകിയ അതിജീവിതയുമായുള്ള ചാറ്റാണ് രാഹുലിനെ ന്യായീകരിക്കാനായി ഫെനി ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചത്.
ഈ പരാതിയിലും രണ്ടാമത്തെ ബലാത്സംഗ പരാതിയിലും ഫെന്നി നൈനാന്റെ പേര് പരാമർശിച്ചിരുന്നു. രാഹുൽ മാങ്കൂട്ടത്തിലുമായുള്ള ബന്ധവും താൻ ഗർഭിണിയാണെന്ന വിവരവും ഫെനി നൈനാന് അറിയാമെന്ന് പരാതിക്കാരി മൊഴി നൽകിയിരുന്നു.



