Friday, January 16, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅഗ്നിവലയം: 2026ലെ ആദ്യ സൂര്യഗ്രഹണം ഫെബ്രുവരി 17ന്

അഗ്നിവലയം: 2026ലെ ആദ്യ സൂര്യഗ്രഹണം ഫെബ്രുവരി 17ന്

2026-ലെ ആദ്യ സൂര്യഗ്രഹണം ഫെബ്രുവരി 17-ന്. ചന്ദ്രൻ സൂര്യന്റെ മധ്യഭാഗത്തെ മറയ്ക്കുകയും സൂര്യന്റെ വശങ്ങൾ ചുവന്ന ഓറഞ്ച് നിറത്തിൽ ഒരു മോതിരം പോലെ ദൃശ്യമാകുകയും ചെയ്യുന്ന ‘ആന്യുലാർ’അഥവാ ‘അഗ്നിവലയ’ സൂര്യഗ്രഹണമായിരിക്കും ഇത്. ഈ പ്രതിഭാസത്തിനിടെ സൂര്യന്റെ 96 ശതമാനവും ചന്ദ്രനാൽ മറയ്ക്കപ്പെടും. ഏകദേശം 2 മിനിറ്റ് 20 സെക്കൻഡ് വരെ ഈ അപൂർവ്വ കാഴ്ച നീണ്ടുനിൽക്കും.

അന്റാർട്ടിക്കയിലെ ഉൾനാടുകളിൽ നിന്ന് മാത്രമേ ഈ സൂര്യഗ്രഹണം കാണാനാവൂ. അതുകൊണ്ടുതന്നെ ഫെബ്രുവരി 17-ലെ ഗ്രഹണം വളരെ കുറച്ച് ആളുകൾക്ക് മാത്രമേ നേരിട്ട് കാണാൻ സാധിക്കൂ. എന്നാൽ, അടുത്ത രണ്ട് വർഷത്തിനിടെ, കൃത്യമായി പറഞ്ഞാൽ 708 ദിവസത്തിനുള്ളിൽ നടക്കാനിരിക്കുന്ന മൂന്ന് സൂര്യഗ്രഹണ പരമ്പരയിലെ ആദ്യത്തേതാണിത്.

അടുത്ത സൂര്യഗ്രഹണം അടുത്ത വർഷം ഫെബ്രുവരി ആറിന് നടക്കും ചിലി, അർജന്റീന തുടങ്ങിയ ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിലും പശ്ചിമ ആഫ്രിക്കയിലുമാണ് ഇത് ദൃശ്യമാകുക.

മൂന്നാമത്തെ ഗ്രഹണം 2028 ജനുവരി 26-ന് നടക്കും. 10 മിനിറ്റ് 27 സെക്കൻഡ് നീണ്ടുനിൽക്കുന്ന ഇത് ഗാലപാഗോസ് ദ്വീപുകൾ, ഇക്വഡോർ, ബ്രസീൽ എന്നിവിടങ്ങളിൽ ദൃശ്യമാവുകയും സ്പെയിനിൽ സൂര്യാസ്തമയത്തോടെ അവസാനിക്കുകയും ചെയ്യും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments