Sunday, February 8, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news'രോഹിത് വെമുല നിയമം' തെലങ്കാനയിലും കർണാടകയിലും ഉടൻ നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി

‘രോഹിത് വെമുല നിയമം’ തെലങ്കാനയിലും കർണാടകയിലും ഉടൻ നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി

ഹൈദരാബാദ്: ഉന്നത വിദ്യാഭ്യാസ മേഖലയിലെ ജാതി വിവേചനം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ‘രോഹിത് വെമുല നിയമം’ തെലങ്കാനയിലും കർണാടകയിലും ഉടൻ നടപ്പാക്കുമെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജാതി വിവേചനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ 10 -ാം രക്തസാക്ഷി ദിനത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം. ഹൈദരാബാദ് സർവകലാശാല വിദ്യാർഥിയായിരുന്ന രോഹിത് വെമുല 2016 ജനുവരി 17 നാണ് ആത്മഹത്യ ചെയ്തത്.


വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വിവേചനം ക്രിമിനൽ കുറ്റമാക്കുക, കുറ്റക്കാർക്കെതിരെ കർശന നടപടി ഉറപ്പാക്കുക എന്നിവയാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം. രോഹിത് വെമുല നിയമം വെറുമൊരു മുദ്രാവാക്യമല്ല, രാജ്യത്തെ ദലിത് വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള അനിവാര്യതയാണെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments