അടൂർ : വൈഡബ്ല്യുസിഎ ക്രിസ്തുമസ് ന്യൂ ഇയർ പരിപാടികൾ സംഘടിപ്പിച്ചു. പ്രസിഡന്റ് അമ്പി കുര്യൻ അദ്ധ്യക്ഷത വഹിച്ചു. അടൂർ മുനിസിപ്പൽ ചെയർപേഴ്സൺ റീനാ ശാമുവേൽ, വൈസ് ചെയർമാൻ ശശികുമാർ, വാർഡ് മെമ്പർ നിധി ശശി എന്നിവരെ അനുമോദിച്ചു. സെന്റ് തോമസ് ഓർത്തഡോക്സ് തഴവ മർത്തമറിയം സെക്രട്ടറി ഷേർളി ജോയി ക്രിസ്തുമസ് സന്ദേശം പങ്കുവച്ചു. റീന ശമുവേൽ, ശശികുമാർ , നിധി ശശി, ആലീസ് ഉമ്മൻ ഫിലിപ്പ്, ഷേർളി സജി, ഉഷാ ജോൺ, ശ്യാമ കുര്യൻ ‘ അനോവാ കുര്യൻ, കുഞ്ഞുഞ്ഞമ്മ ജോസഫ് സിനി ബാബു എന്നിവർ പ്രസംഗിച്ചു.

മേഴ്സി നൈനാൻ, ടിനു ഷിബു, ജിസ്റ്റി ഗ്ലാഡിസ് , ശീതൾ വിപിൻ , എന്നിവർ ഗാനങ്ങൾ ആലപിച്ചു. സാറാ ജി ജോയും ഗ്രൂപ്പ് ടാബ്ലോ നടത്തി. മേരി ജേക്കബിൻ്റെ നന്ദി പ്രസംഗത്തോടെ യോഗം അവസാനിച്ചു.



