മസ്‌കത്ത്: ഒമാൻ തീരത്തിനടുത്തായി അറബിക്കടലിൽ ബുധനാഴ്ച പുലർച്ചെ മൂന്ന് തുടർ ഭൂചലനങ്ങൾ രേഖപ്പെടുത്തി. 5.7 വരെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങൾ സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രമാണ് കണ്ടെത്തിയത്.പുലർച്ചെ 2:19 ന് ആദ്യം ചെറിയ ഭൂ ചലനം ഉണ്ടായതായി കേന്ദ്രം റിപ്പോർട്ട് ചെയ്തു. റിക്ടർ സ്‌കെയിലിൽ 3.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഈ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സലാലയിൽ നിന്ന് ഏകദേശം 263 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി ഏകദേശം 35 കിലോമീറ്റർ ആഴത്തിലായിരുന്നു.
പുലർച്ചെ 4:27 ന് രണ്ടാമത്തെ ശക്തമായ ഭൂചലനം രേഖപ്പെടുത്തി. റിക്ടർ സ്‌കെയിലിൽ 5.4 തീവ്രതയാണ് രേഖപ്പെടുത്തിയത്. സലാലയിൽ നിന്ന് ഏകദേശം 245 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി ഏകദേശം 12 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം.
തൊട്ടുപിന്നാലെ, പുലർച്ചെ 5:05 ന്, റിക്ടർ സ്‌കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ മൂന്നാമത്തെ ഭൂചലനം അതേ പ്രദേശത്ത് ഉണ്ടായി. സലാലയിൽ നിന്ന് ഏകദേശം 209 കിലോമീറ്റർ തെക്കുപടിഞ്ഞാറായി 10 കിലോമീറ്റർ താഴ്ചയിലാണ് ഈ ഭൂ ചലനത്തിന്റെ പ്രഭവകേന്ദ്രം സ്ഥിതി ചെയ്യുന്നത്.



