ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്ക് കുത്തനെ ഉയര്‍ന്നു. ചരിത്രത്തില്‍ ആദ്യമായി ഒരു ഒമാനി റിയാലിന്റെ മൂല്യം 237 രൂപക്ക് മുകളില്‍ എത്തി. യുഎഇ ദിര്‍ഹത്തിന്റെ മൂല്യവും 25 രൂപയോട് അടുക്കുകയാണ്. മറ്റ് വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സികളുടെ മൂല്യവും വര്‍ധിച്ചു.
കഴിഞ്ഞ കുറെ നാളുകളായി രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുന്നതാണ് ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്ക് വര്‍ധിക്കാന്‍ കാരണം. ഇന്ത്യന്‍ രൂപ ഒരു ഡോളറിനു 91.74 രൂപ എന്ന നിലയിലേക്ക് ചാഞ്ചാട്ടം നടത്തിയപ്പോള്‍ അതിന്റെ പ്രതിഫലനം ഗള്‍ഫ് കറന്‍സികളിലും പ്രകടമായി. ഒമാനി റിയാലിന്റെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിലേക്കാണ് ഇന്ന് ഉയര്‍ന്നത്. 237 രൂപ 20 പൈസയാണ് ഇപ്പോള്‍ ഒരു ഒമാനി റിയാലിന്റെ വിനിമയ നിരക്ക്. യുഎഇ ദിര്‍ഹത്തിന്റെ മൂല്യവും വര്‍ധിച്ചു. 24 രൂപ 27 പൈസക്കാണ് ഇപ്പോള്‍ ഒരു ദിര്‍ഹത്തിന്റെ വിനിമയ വ്യാപാരം പുരോഗമിക്കുന്നത്. അധികം വൈകാതെ ഇത് 25 രൂപയിലേക്ക് എത്തുമെന്നാണ് സമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.



