Thursday, January 22, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഗവർണർ അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്നാരംഭിക്കും

ഗവർണർ അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്നാരംഭിക്കും

തിരുവനന്തപുരം: ഗവർണർ അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്നാരംഭിക്കും. 27, 28 തീയതികളിൽ ആണ് ബാക്കി ചർച്ച നടക്കുന്നത്. എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണനാണ് ചർച്ചയ്ക്ക് തുടക്കമിടുക. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിൽ വെട്ടിത്തിരുത്തൽ വരുത്തിയ ഗവർണറുടെ നടപടിക്കെതിരെ ഭരണപക്ഷ അംഗങ്ങൾ പ്രസംഗങ്ങളിൽ വിമർശന സ്വഭാവത്തിൽ ഉന്നയിക്കും.

ഇന്ന് ചോദ്യോത്തരവേള ഉണ്ടാകില്ല.അതുകൊണ്ട് രാവിലെ ഒമ്പത് മണി മുതൽ ശൂന്യവേളയിലേക്ക് കടക്കും. പത്തുമണിക്കാണ് അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കുന്നത്. ശബരിമലയിലെ സ്വർണപ്പാളി വിവാദം, സജി ചെറിയാന്റെ വിദ്വേഷ പ്രസംഗം എന്നിവയിലൊന്ന് അടിയന്തരപ്രമേയമായി അവതരിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ ആലോചന.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments