ഡൽഹി: പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍റെ പുതുയുഗ യാത്രക്ക് മുമ്പ് കോൺഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാർഥി പ്രഖ്യാപനം. ആദ്യഘട്ടത്തിൽ നാൽപതിനടുത്ത് സ്ഥാനാർഥികളെ പ്രഖ്യാപിക്കും. സംവരണ സീറ്റുകളിലും സിറ്റിങ് സീറ്റുകളിലുമാണ് ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നത്. മുസ്‌ലിംലീഗുമായി സീറ്റ് വച്ചുമാറൽ ചർച്ച വേഗത്തിൽ പൂർത്തിയാക്കാമെന്നാണ് കോൺഗ്രസിന്‍റെ വിശ്വാസം. എന്നാൽ സങ്കീർണമാകുന്നത് കേരളാകോൺഗ്രസുമായുള്ള ചർച്ചയാണ്.



