Saturday, January 24, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകേരള കോൺഗ്രസ് ജോസഫ് വിഭാഗം കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളിൽ ഇത്തവണയും മത്സരിക്കുമെന്ന് പി.ജെ ജോസഫ്

കേരള കോൺഗ്രസ് ജോസഫ് വിഭാഗം കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളിൽ ഇത്തവണയും മത്സരിക്കുമെന്ന് പി.ജെ ജോസഫ്

കോട്ടയം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളിൽ ഇത്തവണയും മത്സരിക്കുമെന്ന് പി.ജെ ജോസഫ്. സീറ്റുകൾ വെച്ചുമാറുന്നത് ഇപ്പോൾ ചർച്ചയിൽ ഇല്ല . മാണി വിഭാഗത്തിന്‍റെ മുന്നണി പ്രവേശം യുഡിഎഫ് ചർച്ച ചെയ്തിട്ടില്ല . തൊടുപുഴയിലെ സ്ഥാനാർഥിയുടെ കാര്യത്തിൽ കൃത്യസമയത്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിലെ മുന്നണി വിപുലീകരണ ചർച്ചകൾക്കെതിരെ കർശന നിലപാടുമായി പി. ജെ ജോസഫ് നേരത്തെ രംഗത്തെത്തിയിരുന്നു. യുഡിഎഫ് ഇപ്പോൾതന്നെ ശക്തമാണെന്നാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത് . കേരള കോൺഗ്രസ് മാണി വിഭാഗം വരുന്നത് മുന്നണിയെ കളങ്കപ്പെടുത്തും.


കള്ളക്കച്ചവടത്തിനും സ്വർണപ്പാളി മോഷണത്തിനും കൂട്ടുനിന്നവർ അവിടെത്തന്നെ നിൽക്കട്ടെ. മുന്നണി വിപുലീകരണ ചർച്ചകൾ അപ്രസക്തമെന്നും ഒറ്റക്കെട്ടായി മുന്നോട്ടു പോവുകയാണ് വേണ്ടതെന്നും ജോസഫ് മീഡിയവണിനോട് പറഞ്ഞിരുന്നു. ചില്ലറ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടണമെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments