കോട്ടയം: ചങ്ങനാശേരിയില്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച ആശുപത്രി മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍. ചങ്ങനാശേരി അതിരൂപതയുടെ കീഴിലുളള ആശുപത്രിയിലെ മുന്‍ ജീവനക്കാരനായ പൊന്‍കുന്നം സ്വദേശി ബാബു തോമസാണ് (45) അറസ്റ്റിലായത്. ചങ്ങനാശേരി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ കൂടുതല്‍ ഇരകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ ഫോണില്‍ അശ്ലീല സന്ദേശം അയച്ചെന്നും നിരവധി തവണ പീഡിപ്പിച്ചെന്നുമാണ് പരാതി. പരാതിക്ക് പിന്നാലെ പ്രതി രാജിവെച്ചെന്ന് സഭ മാധ്യമ വിഭാഗം അറിയിച്ചു. സംഭവം നടക്കുമ്പോൾ ആശുപത്രിയില്‍ എച്ച്ആര്‍ മാനേജറായി ജോലി ചെയ്യുകയായിരുന്നു ബാബു തോമസ്.



