എഴുപത്തിയേഴാമത് റിപ്പബ്ലിക് ദിന ആഘോഷത്തിന് ഒരുങ്ങി രാജ്യം. രാഷ്ട്രപതി ദൗപതിമുർമു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകിട്ട് ഏഴുമണിക്കാണ് അഭിസംബോധന. രാജ്യം കഴിഞ്ഞ കാലയളവിൽ കൈവരിച്ച നേട്ടങ്ങളും പുരോഗതിയും രാഷ്ട്രപതി വിശദീകരിക്കും. പരമോന്നത സിവിലിയൻ ബഹുമതിയായ പത്മപുരസ്കാരങ്ങളും ഇന്ന് പ്രഖ്യാപിക്കും.പത്മവിഭൂഷൻ പത്മഭൂഷൻ പത്മശ്രീ പുരസ്കാര ജേതാക്കളെ ആയിരിക്കും ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിക്കുക. കല സാമൂഹിക സേവനം പൊതുകാര്യം ശാസ്ത്രം വ്യവസായം വൈദ്യശാസ്ത്രം സാഹിത്യം വിദ്യാഭ്യാസം കായികം തുടങ്ങിയ മേഖലകളിൽ നിന്നുള്ളവർ ആയിരിക്കും പുരസ്കാരത്തിന് അർഹരാവുക.



