പത്തനംതിട്ട: നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പത്തനംതിട്ട തിരുവല്ല കുറ്റൂരിലാണ് സംഭവം. കരച്ചില്‍ കേട്ട് സമീപവാസി നടത്തിയ പരിശോധനയിലാണ് നവജാത ശിശുവിനെ കണ്ടെത്തിയത്. തുടർന്ന് പൊതുപ്രവര്‍ത്തകന്‍ വി ആര്‍ രാജേഷ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് എത്തി കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഒരു ബൈക്ക് പുലര്‍ച്ചെ തട്ടുകടയ്ക്ക് സമീപം എത്തി മടങ്ങിയതായി നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു.



