കൊച്ചി : ആലുവയിൽ വയോധികനെ വ്യാജ ഹണി ട്രാപ്പിൽ പെടുത്തി പ്രതികൾ തട്ടിയത് 52 ലക്ഷം രൂപ. അയൽവാസികളായ വിഷ്ണുരാജ്, ശ്രീലക്ഷ്മി എന്നിവരാണ് വ്യാജ ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടിയത്. ഫോണിൽ വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവ ഇൻസ്റ്റാൾ ചെയ്യാൻ സഹായിക്കാനെന്ന വ്യാജേന ഒപ്പം നിന്നാണ് അയൽവാസികളായ യുവാവും യുവതിയും വയോധികനിൽ നിന്ന് പണം തട്ടിയത്.
വാട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്തതിന് ശേഷം തട്ടിപ്പ് നടത്തിയെന്നാണ് പരാതി. വാട്സ്ആപ്പിൽ തുടർച്ചയായി സന്ദേശങ്ങൾ അയച്ച് കെണിയിൽ പെടുത്തിയെന്നും വയോധികൻ പരാതിയിൽ പറയുന്നു. പ്രതികളെ ഇതുവരെ പൊലീസ് പിടികൂടിയിട്ടില്ല.



