ത്യശൂർ : വേൾഡ് മലയാളി കൗൺസിൽ വെള്ളുവനാട് പ്രൊവിൻസിന്റെ നേതൃത്വത്തിൽ ക്രിസ്മസ് ന്യൂ ഇയർ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു, സമൂഹത്തിൽ ഉള്ള തെരുവ് നായ്ക്കളുടെ സംരക്ഷണം സർക്കാരും കോർപ്പേറേഷനും ഏറ്റെടുക്കണം എന്ന് വേൾഡ് മലയാളി കൗൺസിൽ വെള്ളവനാട് യോഗത്തിൽ അവശ്യപ്പെട്ടു. സ്ഥലം കിട്ടിയാൽ ഉടനെ നടപ്പാക്കാൻ ശ്രമിക്കാം എന്ന് കോർപ്പറേഷൻ മേയർ ഡോക്ടർ നിജി ജസ്റ്റിനും, ഡെപ്യൂട്ടി മേയർ എ. പ്രസാദും ഉറപ്പു നൽകി.

പ്രസിഡന്റ് ജയ്സൺ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു . മുൻസിപ്പൽ കോർപ്പറേഷൻ തൃശൂർ ചെയർമാൻ ഡോക്ടർ നിജി ജസ്റ്റിൻ കേക്ക് മുറിച്ചു ഉത്ഘാടനം ചെയ്തു.ഡെപ്യൂട്ടി ചെയർമാൻ എ പ്രസാദ് മുഖ്യപ്രഭാഷണം നടത്തി, ചടങ്ങിൽ (ഗ്ലോബൽ വൈസ് ചെയർമാൻ വേൾഡ് മലയാളി കൗൺസിൽ) സുരേന്ദ്രൻ കണ്ണാട്ട്, സുജിത് ശ്രീനിവാസൻ (ഗ്ലോബൽ ഡിസാസ്റ്റർ ഫോറം ചെയർമാൻ,) (ജോയിന്റ ട്രഷറാർ ഇന്ത്യാ റീജിയൻ )എൻ പി രാമചന്ദ്രൻ, (വെള്ളുവനാട് പ്രൊവിൻസ് ചെയർമാൻ) ജോസ് പുതുക്കാടൻ, (തൃശ്ശൂർ ചാപ്റ്റർ പ്രസിഡന്റ്) ദിലീപ് തൈ ക്കാട്ടിൽ, മലപ്പുറം (ചാപ്റ്റർ പ്രസിഡന്റ്,) മുരളീധരൻ നായർ, (പാലക്കാട് ചാപ്റ്റർ പ്രസിഡന്റ്, )എം വി ആർ മേനോൻ, ഫൗസിയ (വനിതാഫോറം ചെയർപേഴ്സൺ), വർഗീസ് തരകൻ, (പരിസ്ഥിതി വിഭാഗം ഗവണ്മെന്റ് പ്രതിനിധി) ടി. എ. രവീന്ദ്രൻ, എന്നീ നേതാക്കൾ ആശംസകൾ അർപ്പിച്ചു. വള്ളുവനാട് പ്രോവിൻസ് ജനറൽ സെക്രട്ടറി ചന്ദ്രപ്രകാശ് ഇടമന സ്വാഗതവും ട്രഷറർ രാജഗോപാൽ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ക്രിസ്മസ് ന്യൂ ഇയർ പരിപാടിയിൽ തൃശൂർ, പാലക്കാട്, മലപ്പുറം, ചാപ്റ്ററുകളിലെ അംഗങ്ങളുടെ ഫാമിലി പ്രോഗ്രാമായി സംഘടിപ്പിച്ചു. ഗാനമേള, ഡാൻസ്,തുടങ്ങിയ വിവിധപരിപാടികൾ ഉണ്ടായിരുന്നു.



