തിരുവനന്തപുരം: ഡോ. ശശി തരൂർ എംപി ഇടതുപക്ഷത്തിലേക്ക് നീങ്ങുന്നെന്ന വാർത്തകളിൽ പ്രതികരിക്കാതെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അറിയാത്ത കാര്യങ്ങളിൽ പ്രതികരിക്കാൻ ഇല്ലെന്ന് വിഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ വ്യവസായിയുമായി ദൂബൈയിൽ ചർച്ച നടന്നതായാണ് പ്രചരണം. ഇടതുപക്ഷ നിലപാട് സ്വീകരിച്ചാൽ തരൂരിനെ സ്വീകരിക്കുമെന്ന എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണന്റെ പ്രതികരണം പ്രചരണത്തിന് ശക്തി പകർന്നിട്ടുണ്ട്.



