Monday, January 26, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsനിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി

നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി

പാലക്കാട്: ഈ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മന്ത്രി കെ . കൃഷ്ണൻകുട്ടി. പാർലമെന്‍ററി രാഷ്ട്രീയത്തിൽ നിന്നും വിരമിക്കാനാണ് തീരുമാനം . വെള്ളാപ്പള്ളിയോടുള്ള സമീപനം സംബന്ധിച്ച് എൽഡിഎഫ് ഒരു തീരുമാനവും എടുത്തിട്ടില്ല . എൽഡിഎഫ് യോഗത്തിൽ ഈ കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും കൃഷ്ണൻ കുട്ടി മീഡിയവണിനോട് പറഞ്ഞു. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിക്ക് വോട്ട് ചെയ്തുവെന്ന വിമർശനത്തെ മന്ത്രി തള്ളിക്കളഞ്ഞു.

”മത്സരിക്കില്ലെന്ന തീരുമാനത്തിൽ വ്യക്തിപരമായി മാറ്റമില്ല. പാര്‍ട്ടിയും മുന്നണിയുമൊക്കെയല്ലേ തീരുമാനിക്കുന്നത്. 90 ശതമാനവും മനസ് കൊണ്ട് റിട്ടയര്‍മെന്‍റിലായി. ഞാൻ ചെയ്യേണ്ട കടമകൾ 3035 കോടിയുടെ വികസനം ചിറ്റൂര്‍ നിയോജക മണ്ഡലത്തിൽ ചെയ്തിട്ടുണ്ട്. ഒരു കാലത്തുമില്ലാത്ത വികസനപ്രവര്‍ത്തനങ്ങളാണ് നടന്നത്. എന്ന ഏൽപ്പിച്ച ജോലി ഞാൻ ചെയ്തിട്ടുണ്ട്. അതുകൊണ്ട് ആരെ നിര്‍ത്തിയാലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ഥിക്ക് ഒരു പ്രശ്നവും വരില്ല. പരിപൂര്‍ണമായും ജയിക്കും.


നമ്മൾ പുതിയ ആളുകൾക്ക് അവസരം കൊടുക്കണ്ടേ. നമ്മള് കയ്യിൽ വച്ചോണ്ടിരിക്കാൻ പറ്റില്ലല്ലോ. പുതിയ പാര്‍ട്ടിക്ക് അംഗീകാരം കിട്ടിയിട്ടുണ്ട്. ന്യൂനപക്ഷങ്ങളെ ഒരിക്കലും ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരിക്കലും എതിര്‍ത്തിട്ടില്ല. അവരെ സംരക്ഷിക്കാൻ എപ്പോഴുമുണ്ടാകും. സമുദായ സംഘടനകളെ പിണക്കേണ്ട ആവശ്യമില്ലല്ലോ. സജി ചെറിയാൻ പ്രസ്താവന തിരുത്തിയിട്ടുണ്ട്” കൃഷ്ണൻകുട്ടി പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments