ഇഡിയുടെ നോട്ടീസ് കിട്ടിരുന്നെന്ന് സമ്മതിച്ച് കിറ്റക്സ് എംഡിയും ട്വന്‍റി 20 കോ ഓര്‍ഡിനേറ്ററുമായ സാബു എം.ജേക്കബ് . ഇഡിയെ ഭയന്നാണ് എന്‍ഡിഎ പ്രവേശനമെന്ന ആക്ഷേപത്തിലാണ് സാബു എം.ജേക്കബിന്‍റെ പ്രതികരണം. കിറ്റെക്സ് ഒരു ക്രമക്കേടും നടത്തിയിട്ടില്ല. ഇ.ഡി ചില കാര്യങ്ങളില്‍ വ്യക്തത തേടുകമാത്രമാണുണ്ടായതെന്നും സാബു പ്രതികരിച്ചു.
ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നടത്തിയ സമ്മര്‍ദത്തിന് സാബു എം ജേക്കബ് വഴങ്ങുകയായിരുന്നെന്നാണ് കോണ്‍ഗ്രസ് ആരോപണം. സാബു എം ജേക്കബിന്‍റെ കമ്പനിക്കെതിരെ ഇഡി രണ്ടു തവണ നോട്ടിസ് നല്‍കിയിരുന്നു. കിറ്റെക്സ് ഗ്രൂപ്പിനെതിരെ വിദേശ നാണ്യവിനിമയ ചട്ടലംഘനത്തിനാണ് ഇഡി കേസെടുത്തത്. അന്വേഷണത്തിന്‍റെ ഭാഗമായി രണ്ട് തവണ ഇഡി നോട്ടിസ് അയച്ചു. സാബു എം ജേക്കബ് ഹാജരായിരുന്നില്ല. ചാര്‍ട്ടേഡ് അക്കൗണ്ടന്‍റാണ് ഇഡി ഓഫിസിലെത്തിയത്. ഇഡിയുടെ കുരുക്ക് മുറുകുന്നതിനിടെയാണ് സാബു കോ ഓര്‍ഡിനേറ്ററായ ട്വന്‍റി ട്വന്‍റിയുടെ എന്‍ഡിഎ പ്രവേശനം.



