പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടെന്നാണ് പാര്‍ട്ടിയുടെ തീരുമാനമെങ്കില്‍ എല്ലാവര്‍ക്കും ബാധകമാണെന്ന് ഷാഫി പറമ്പില്‍ എംപി. പാലക്കാട്ട് ഇത്തവണ മികച്ച തന്നെ കളത്തിലിറങ്ങും. ബിജെപിക്ക് പാലക്കാട് ജയസാധ്യതയില്ല. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് ശേഷം ഉടന്‍ തന്നെ പ്രഖ്യാപനം നടത്തുമെന്നും ഷാഫി പറഞ്ഞു.
അമൃതഭാരത ട്രെയിനുകള്‍ക്ക് മലബാര്‍ മേഖലയില്‍ സ്റ്റോപ്പുകള്‍ കുറച്ച സംഭവം. സ്‌റ്റോപ്പുകള്‍ അനുവദിക്കാത്തത് വലിയ നിരാശ. വടകരയില്‍ റെയില്‍വേ സ്റ്റേഷന്‍ നവീകരിച്ചിട്ടും സ്റ്റോപ്പ് അനുവദിച്ചില്ല. ഇതുമായി ബന്ധപ്പെട്ട് നാളെ റെയില്‍വേ മന്ത്രിയെ കാണും. വിഷയം ശ്രദ്ധയില്‍ പെടുത്തും. ഷാഫി വ്യക്തമാക്കി.



