Wednesday, January 28, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsതരൂരിനെ സിപിഎമ്മിലെത്തിക്കാൻ താൻ ചർച്ചനടത്തിയെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് എം.എ യൂസഫലി

തരൂരിനെ സിപിഎമ്മിലെത്തിക്കാൻ താൻ ചർച്ചനടത്തിയെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് എം.എ യൂസഫലി

ദുബൈ: ശശി തരൂരിനെ സിപിഎമ്മിലെത്തിക്കാൻ താൻ ചർച്ചനടത്തിയെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വ്യവസായി എം.എ യൂസുഫലി. മാധ്യമങ്ങൾ ഇത്തരം അനാവശ്യ​ഗോസിപ്പുകൾ നടത്തരുതെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ അദ്ദേഹത്തെ കണ്ടിട്ടില്ലെന്നും വിദേശ യാത്രക്കിടെയാണ് റിപ്പോ‍ർട്ട് ശ്രദ്ധയിൽപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


‘ഇങ്ങോട്ട് ആരുവന്നാലും നമ്മൾ ആശംസകൾ നേരും. തെരഞ്ഞെടുപ്പിൽ ജയപരാജയം തീരുമാനിക്കുന്നത് ജനങ്ങളാണ്.’ പിണറായി വിജയന് വീണ്ടും മുഖ്യമന്ത്രിയാകാൻ ആശംസനേർന്നതിൽ അദ്ദേഹം പ്രതികരിച്ചു.

‘ഇന്ത്യയിൽ നിന്നുള്ള ഭക്ഷ്യോൽപന്ന കയറ്റുമതി 15,000 കോടിയായി വർധിപ്പിക്കും, ഇതിനായി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തിയിട്ടുണ്ട്, പല സംസ്ഥാനങ്ങളും ഭക്ഷ്യസംസ്കരണശാലകൾ തുടങ്ങാൻ പദ്ധതി മുന്നോട്ട് വെച്ചിട്ടുണ്ടെന്നും ദുബൈയിൽ നടക്കുന്ന ഗൾഫുഡ് മേളയിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments