തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. മന്ത്രി വി. ശിവൻകുട്ടിക്കെതിരായ മോശം പരാമർശത്തിന് എതിരെയാണ് നോട്ടീസ് വി. ജോയ് എംഎൽഎ നോട്ടീസ് നൽകിയത്. കേരള നിയമസഭയിലെ ഒരു അംഗത്തെ അപമാനിച്ചു, പൊതുജനമധ്യത്തിൽ അവഹേളിച്ചു. ഇതിനെതിരെ കർശന നടപടി വേണമെന്നാണ് നോട്ടീസിലെ ആവശ്യം.
പി.പി ചിത്തരഞ്ജൻ എംഎൽഎയാണ് വിദ്യാഭ്യാസ മന്ത്രിയെ അധിക്ഷേപിച്ചത് നിയമസഭയിൽ ഉന്നയിച്ചത്. ചോദ്യോത്തര വേളയിൽ അല്ല ഉന്നയിക്കേണ്ടതെന്ന് സ്പീക്കർ. ചെയറിനോട് കുറച്ചുകൂടി ആദരവ് വേണമെന്നും ചിത്തരഞ്ജനോട് സ്പീക്കർ.



